2012, ജനുവരി 26, വ്യാഴാഴ്‌ച

ലഹരി കോര്‍ത്ത മാല


നാലുമണി നേരത്ത്
മിഠായിക്കടയില്‍
തിരക്കിന്റെ കോലാഹലം.
എന്നിട്ടും
പഞ്ഞിമിഠായി
കാറ്റിനോട് സങ്കടമോതി.
കോലൈസ് കണ്ണീര്‍ വാര്‍ത്തു.
ഭരണിക്കുള്ളില്‍ മുങ്ങിച്ചത്തൂ
ഉപ്പുമാങ്ങ.
കടലമിഠായിയും എള്ളുണ്ടയും
മാറാലകള്‍ക്കിടയിലൂടെ
പരസ്പരം നോക്കി
നാരങ്ങമിഠായി തന്റെ മധുരം
ഉറുമ്പിനു നല്‍കി.
കോലുമിഠായി
നിറങ്ങള്‍ വെടിഞ്ഞു.
കാരണക്കാരന്‍ അവനാണ്”
ഇഞ്ചിമിഠായി വിരല്‍ ചൂണ്ടി
ലഹരി കോര്‍ത്ത മാലയിലേക്ക്

30 അഭിപ്രായങ്ങൾ:

  1. ഇപ്പഴും ഭരണിയിലെങ്കിലും മുകളിൽ പറഞ്ഞവ ഉണ്ട് എന്നതു തന്നെ അത്ഭുതമാണ് .ലഹരി നുണയുന്നവർ പോകട്ടെ.....നല്ലതാഗ്രഹിക്കുന്നവർ വന്നാമതി...

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒരു സങ്കല്പ ചിത്രം ....

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിരിക്കുന്നു കവിത. ഈ ലഹരിമാല കാര്‍ന്നു തിന്നുന്നത് നമ്മുടെ സമൂഹത്തെയാണ് ... പഴയ രുചികളെ മാത്രമല്ല.

    മറുപടിഇല്ലാതാക്കൂ
  4. പഴയ രുചികള്‍ ഇപ്പോള്‍ നൊസ്റ്റാള്‍ജിയ പ്രസംഗങ്ങളില്‍ മാത്രം.
    പഴയതും പുതിയതുമായ തലമുറ ഒന്നടങ്കം മാലയ്ക്ക് പിന്നില്‍. ഇപ്പോള്‍ ഇതൊക്കെ നിരോധിക്കാനുള്ള നീക്കം കാണുന്നു, നല്ലതുതന്നെ.

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്‍ക്കും നന്ദി....

    മറുപടിഇല്ലാതാക്കൂ
  6. its a good poem anu. i like it. i remember my nostalgic moments in childhood.............

    മറുപടിഇല്ലാതാക്കൂ
  7. its a good poem anu. i like it. i remember my nostalgic moments in childhood.............

    മറുപടിഇല്ലാതാക്കൂ
  8. It is a very nice poem. I like so much. it have a nice message for new gen

    മറുപടിഇല്ലാതാക്കൂ
  9. ജോറായിട്ട‍്ണ്ട‍്........

    മറുപടിഇല്ലാതാക്കൂ