2011, ഡിസംബർ 7, ബുധനാഴ്‌ച

കേടായ ടെലിവിഷന്‍

കേടായ ടെലിവിഷന്‍
പൊളിച്ചു നോക്കിയപ്പോള്‍
കെട്ടിക്കിടക്കുന്ന
കണ്ണീരു കണ്ടു
അതില്‍ ഗ്ലിസറിന്റെ മണം 
അറിയാന്‍ കഴിഞ്ഞു.
പിക്ചര്‍ ട്യൂബ് പരിശോധിച്ചപ്പോള്‍
മനസ്സിലായി
അത് കേടായത്
പ്രഷറും ടെന്‍ഷനും 
കൂടിയിട്ടാണെന്ന്.
പൊടിയും മാറാലയും 
തുടക്കുന്നതിനിടയില്‍
കുറച്ച് അരമുറി മലയാളം 
മൂക്കില്‍ കയറി
'വാവൂ' ശബ്ദത്തില്‍ 
തുമ്മിയപ്പോള്‍
തെറിച്ചു പോയി.
കയ്യിട്ടു നോക്കിയപ്പോള്‍ തടഞ്ഞു
കുറച്ച് റിയാലിറ്റി.
അത് വലിച്ചെറിഞ്ഞപ്പോള്‍
ശബ്ദവും നിറവും 
വീണ്ടും തെളിഞ്ഞു.
ഭാഗ്യം
ടെലിവിഷന്‍ രക്ഷപ്പെട്ടു
എലിമിനേഷനില്‍ നിന്ന്.

33 അഭിപ്രായങ്ങൾ:

 1. സീരിയല്‍കുടി കളയമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ അനഘ ഇതാണ് റിയാലിറ്റി, തുടരുക, അഭിനന്ദനങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 3. ഇത് മലയാളി മങ്കയുടെ മണ്ടത്തല നോക്കിയുള്ള ഒരു കൊട്ടായല്ലോ കൊള്ളാട്ടോ

  മറുപടിഇല്ലാതാക്കൂ
 4. ഹഹ സമകാലിക ടി വി കേടായാല്‍ ഇങ്ങനെ തന്നെ ഇരിക്കും നന്നായി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ടെലിവിഷന്‍ രക്ഷപ്പെട്ടു... നമ്മളോ... നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 6. മത്സരത്തിനല്ലാതെയും കവിതകളെഴുതുക.സി.സി കൃഷ്ണകുമാര്‍

  മറുപടിഇല്ലാതാക്കൂ
 7. ആഴത്തില്‍ നിന്ന് കോരിയെടുത്ത പവിഴം പോലെ സുന്ദരം രവി മാഷ് ആനക്കര

  മറുപടിഇല്ലാതാക്കൂ
 8. ആഴത്തില്‍ നിന്ന് കോരിയെടുത്ത പവിഴം പോലെ സുന്ദരം രവി മാഷ് ആനക്കര

  മറുപടിഇല്ലാതാക്കൂ
 9. എല്ലാവര്‍ക്കും നന്ദി....

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍1/16/2012 11:57 AM

  നന്നായിട്ടുണ്ട്..പക്ഷെ തുടര്‍ന്ന് എഴുതണം..

  മറുപടിഇല്ലാതാക്കൂ
 11. കലക്കിക്കളഞ്ഞല്ലോ കുട്ടീ... നന്മ വരട്ടേ... നല്ല എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 12. കലക്കിക്കളഞ്ഞല്ലോ കുട്ടീ... നന്മ വരട്ടേ... നല്ല എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 13. വളരെ നല്ല കവിത..... ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ