2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

വാച്ച്

അവനു വേണ്ടിയായിരുന്നു
എന്റെ ഓട്ടങ്ങളൊക്കെയും.
ഓടിയോടി തളരുമ്പോഴും
തിളങ്ങിച്ചിരിച്ചുകൊടുത്തു.
പരീക്ഷകളില്‍ ഓര്‍മ്മപ്പെടുത്തലുകളായി
എന്നും കൂടെ നിന്നു.
ഞാന്‍
നിലക്കാതെ ഓടിയിട്ടാണ്
അവന്‍ സമയം തെറ്റാതെ
സ്കൂളിലെത്തിയത്.
എന്നിട്ടും
ഓടാന്‍ വയ്യാതായപ്പോള്‍
വലിച്ചെറിഞ്ഞില്ലേ
അവനെന്നെ
നരച്ച് ചുളിഞ്ഞവയുടെ
ലോകത്തേക്ക്.

23 അഭിപ്രായങ്ങൾ:

  1. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുക എന്നതിന് പുതുമയില്ല.എന്നാല്‍ സമയത്തോട്‌ ബന്ധപ്പെടുത്തി അക്കാര്യം പറഞ്ഞത് വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഓടാന്‍ വയ്യാതായപ്പോളല്ലേ വലിച്ചറിഞ്ഞത്..?

    മറുപടിഇല്ലാതാക്കൂ
  3. ആസ്വദിക്കാനുള്ള വകയുണ്ട് ഇതില്‍.

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചാൽ മനസ്സിലാകുന്ന ഒരു സാധാരണ കവിത
    ആശംസകൾ
    സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  5. ആശയ സംബുഷ്ട്ടവും ലളിതവുമായ വരികള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. സമയവും മലയാളീകരിച്ചല്ലോ അനഘെ!!!
    ഒരു ബാറ്ററി മാറ്റി ഇട്ടു പരീക്ഷിക്കാന്‍ പോലും നിന്നില്ലലോ!! കഷ്ടം!! :(

    word verification മാറ്റാന്‍ മറക്കല്ലേ :)

    മറുപടിഇല്ലാതാക്കൂ
  7. orupad ishdamayi ....................iniyum ezhuthuka

    മറുപടിഇല്ലാതാക്കൂ
  8. anagea....polichu muthea...oru rakshayum illaaa....

    മറുപടിഇല്ലാതാക്കൂ