2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ജ്യാമിതി

നാലാം പിര്യേഡ്
ടീച്ചര്‍ ക്ലാസ്സില്‍ വന്നു.
ദോശയും ഇഡ്ഢലിയും സമൂസയും
ഒക്കെ വരച്ച്
ജ്യാമിതിയെന്നു പറഞ്ഞ്
പറ്റിച്ചു.

19 അഭിപ്രായങ്ങൾ:

 1. ഉച്ചയ്ക്ക് വിട്ടപ്പോള്‍ തിന്നാന്‍ നോക്കി അല്ലെ?
  കൊള്ളാം ട്ടോ .....

  മറുപടിഇല്ലാതാക്കൂ
 2. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹതിഷ്ടപെട്ടു.
  വിശന്നിരിക്കണ നാലാം പിരീഡിലാര്‍ക്കാ ജ്യാമിതി മനസ്സിലാവണേ.
  ടീച്ചര്‍മാര്‍ക്കൊക്കെ എന്തും ആവാലോ.

  വേഡ് വെരിഫിക്കെഷന്‍ മാറ്റിയിട്ടാല്‍ നന്ന്.
  ഡാഷ് ബോര്‍ഡ് >>> ക്രമീകരണങ്ങള്‍ >> അഭിപ്രായങ്ങള്‍ >> അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ കാണിക്കണോ >>> അല്ല എന്നാക്കുക.

  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 3. ടീച്ചര് അറിയുന്നില്ലല്ലൊ വിശക്കുന്ന വയറിന്‍റെ ജ്യാമിതി.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. അനഘമോളെ......മന്ദാരപ്പന്തല് പോലുള്ള ഈ ബ്ലോഗ്‌ ഇപ്പഴാണ് കണ്ണില്‍ പെട്ടത്......
  നന്നായി എഴുതി........വാക്കില്‍ തീരാത്ത ആശംസകള്‍......

  മറുപടിഇല്ലാതാക്കൂ
 5. എപ്പോളും തിന്നുക എന്ന വിജാരം മാത്രമേ ഒള്ളു....

  മറുപടിഇല്ലാതാക്കൂ
 6. എല്ലാവര്‍ക്കും നന്ദി....

  മറുപടിഇല്ലാതാക്കൂ
 7. ജ്യാമിതി എന്ന കവിത രസകരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ജ്യാമിതിയ രൂപങ്ങളെ വ്യത്യസ്തമായ രീതിയിലാണ​് അവതരിപ്പിച്ചിരിക്കുന്നത്

  മറുപടിഇല്ലാതാക്കൂ