2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പത്താം ക്ലാസ്സിലെ കുട്ടി...

അമ്മുക്കുട്ടി പത്താം ക്ലാസ്സിലെത്തി.
അമ്പിളി മാമന്‍ വെറും പാറക്കഷണമായി.
നക്ഷത്രങ്ങള്‍ ഊമകളായി.
ആകാശം ഒരു തോന്നലായി.
പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു.
മയില്‍പീലി ആകാശം കണ്ടു.
കവിതകള്‍ നുണക്കഷണങ്ങളായി.

37 അഭിപ്രായങ്ങൾ:

  1. നല്ല കവിത. അനി പത്തിലെത്തുമ്പോള് ഇങ്ങനെ ആവുമോ... ;)

    മറുപടിഇല്ലാതാക്കൂ
  2. കവിത എനിക്കിഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  3. ഇനിയും കവിതകള്‍ പൂക്കളായി വിരിയട്ടെ

    മറുപടിഇല്ലാതാക്കൂ
  4. സത്യം. കുഞ്ഞുങ്ങള്‍ക്കു മാത്രം സ്വന്തമായ
    കാഴ്ചകളിലും അനുഭവങ്ങളില്‍നിന്നും
    എത്ര പെട്ടെന്നാണ് നമ്മുടെ കുഞ്ഞുങ്ങള്‍
    വലിച്ചെറിയപ്പെടുന്നത്.
    സ്കൂള്‍ ശരിക്കും വല്ലാത്ത കണ്ടീഷനിങ്
    ആണുണ്ടാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  5. മയിൽ‌പ്പീലി ആകാശം കണ്ടു.. :)

    ഇഷ്‌ടായി കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  6. പള്ളിക്കൂടത്തിൽ പോയ്യി വ്യാകരണം വായിലാക്കീട്ടു വരുമ്പോൾ നാവിൽ നിന്ന് നാനാജഗന്മനോരമ്യഭാഷ പോകുന്നതിനെ കുറിച്ച് ഇടശ്ശേരി പറഞ്ഞതിന്റെ വേറൊരു തലം. ശരിയാ, നമ്മുടെ ലോകത്ത് അതിശയപ്പെടുത്തുന്ന എന്തെല്ലാം നന്മകൾ ഇങ്ങനെ പോകുന്നു. ചിലതൊക്കെ വെളിപ്പെടുത്താതിരിക്കുന്നതാണ് ജീവിതത്തിന്റെ സത്യവും സൌന്ദര്യവും എന്ന് ആർ ആർക്ക് പറഞ്ഞുകൊടുക്കും. കവിത ഒരുപാട് ദു:ഖങ്ങൾ ഇത്തിരി വാക്കുകളിൽ മറച്ചു വച്ചു.

    മറുപടിഇല്ലാതാക്കൂ
  7. എല്ലാവര്‍ക്കും നന്ദി..

    മറുപടിഇല്ലാതാക്കൂ
  8. അറിയും തോറും അറിഞ്ഞത് ഒക്കെ ഒരു അറിവും അല്ല എന്ന് വീണ്ടു പറയുന്നു ഈ കവിത ...

    മറുപടിഇല്ലാതാക്കൂ
  9. കവിതകള്‍ നുണക്കഷണങ്ങളായി.

    മറുപടിഇല്ലാതാക്കൂ
  10. അമ്മുക്കുട്ടി ഊമയായിപ്പോകുമോ നക്ഷത്രങ്ങളെപ്പോലെ എന്ന് ഈ കവിത ചോദിക്കുന്നല്ലോ/.

    മറുപടിഇല്ലാതാക്കൂ
  11. കുറച്ച് വാക്കുകളില്‍ അധികം കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. മിടുക്കി.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍8/15/2011 4:00 PM

    good.....ishtaiiiiiii......
    WELCOME TO MY BLOG
    blosomdreams.blogspot.com
    if u like it follow me

    മറുപടിഇല്ലാതാക്കൂ
  13. ലളിതമാണെങ്കിലും അതിമനോഹരം.....

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. പലപ്പോഴും പറയാനായ് ഓങ്ങിയത്..

    മറുപടിഇല്ലാതാക്കൂ