2010, ഡിസംബർ 21, ചൊവ്വാഴ്ച

മുല്ലവള്ളി

പാതി തകര്‍ന്ന നാലുകെട്ടിന്റെ വാതിലയാള്‍
തള്ളിത്തുറന്നപ്പോള്‍,
അത് വേദനകൊണ്ട് കരഞ്ഞു.
അവിടെ അയാള്‍ തിരഞ്ഞത് 
ഉടഞ്ഞ മരപ്പാവയുടെ തലയോ
പിന്നിയ കുപ്പായത്തിന്റെ കുടുക്കോ 
ആയിരുന്നില്ല.
വിലപിടിപ്പുള്ള മറ്റെന്തോ ആയിരുന്നു.
പൊട്ടിയ ശര്‍ക്കര ഭരണിയില്‍
കയ്യിട്ടപ്പോള്‍ 
പിന്നില്‍ ന്നിന്നാരോ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് 
അടുക്കളയുടെ ചുവരില്‍ 
പറ്റിപ്പിടിച്ചു വളര്‍ന്ന മുല്ലവള്ളി 
കയ്യോങ്ങി നില്‍ക്കുന്നതായിരുന്നു.

24 അഭിപ്രായങ്ങൾ:

  1. "പിന്നിയ കുപ്പായത്തിന്റെ" അതോ പിഞ്ഞിയ, പിഞ്ചിയ ഇവയിലേതെങ്കിലും ആണോ??

    മറുപടിഇല്ലാതാക്കൂ
  2. ഒരു കുഞ്ഞു മുല്ല വള്ളി ഇങ്ങനെ കയ്യോങ്ങി
    നില്‍ക്കുന്നത് കാണുമ്പോ എത്രയാ സന്തോഷം....

    മറുപടിഇല്ലാതാക്കൂ
  3. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്
    അടുക്കളയുടെ ചുവരില്‍
    പറ്റിപ്പിടിച്ചു വളര്‍ന്ന മുല്ലവള്ളി

    മറുപടിഇല്ലാതാക്കൂ
  4. അതെ സെറീനേച്ചി പറഞ്ഞത് തന്നെ.എത്രയാ സന്തോഷം :)

    മറുപടിഇല്ലാതാക്കൂ
  5. kollaam anagha kutti......mullavalli vare violent aayi povunnu...:)

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം അനഘക്കുട്ടീ.ഈ കൊച്ചു ലോകത്തിലെ മന്ദാരപ്പൂക്കള്‍ മനസ്സു നിറച്ചു..

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍1/16/2011 3:55 PM

    oru mullappovinde sugantham njanariyunnu...gambheeram!

    മറുപടിഇല്ലാതാക്കൂ
  8. അനഘ മോളേ, ഇത് കുഞ്ഞുമുല്ലവള്ളിയല്ല കേട്ടോ.. ഇതിന് ഒട്ടേറെ വെള്ളവും വളവും കൊടുത്താല്‍ ഇത് വലിയ ഒരു മുല്ലവള്ളിയാവും..

    ഈ മന്ദാരപ്പൂവ് വാടാതെ നില്‍ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  9. ഭലേ ഭേഷ്.. എല്ലാം ഒന്നിനൊന്നു മെച്ചം... എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  10. നന്നായി. നല്ല കവിത. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. http://www.facebook.com/home.php?sk=group_190718457614956&ap=1
    ഫേസ് ബുക്ക്‌ ഗ്രൂപ് വഴി ആണ് ഇവിടെ എത്തിപ്പെട്ടത് ...

    ചുറു ചുറുക്കുള്ള വരികള്‍ മോളെ ..

    ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കൂ ... കവിതകള്‍ ഉഷാറാവട്ടെ ... എഴുതുക , വീണ്ടും .. വീണ്ടും ...

    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  12. നല്ല വരികൾ
    നന്നായി എഴുതാൻ കഴിയും
    ഇനിയും തുടരുക
    ഒഴിവു സമയങ്ങൾ എഴുത്തിനും വായനക്കും ഉപയോഗപ്പെടുത്തുക

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  13. മന്ദാരം തന്നെ.. വളരെ ഹൃദ്യമായവയാണ് എല്ലാ കവിതകളും.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ