2010, നവംബർ 16, ചൊവ്വാഴ്ച

കണ്ണാടി


കണ്ണാടിയെ ഇതുവരെ 
ആരും കണ്ടിട്ടില്ല.
അവളുടെ മനസ്സ്
അവള്‍ പോലും കണ്ടില്ല.
എല്ലാവരുടേയും വേഷങ്ങള്‍
അവള്‍ അഭിനയിച്ചു തകര്‍ത്തു.
അവരെന്താണെന്ന്
അവള്‍ കാണിച്ചുകൊടുത്തു.
പക്ഷേ
അവളിതുവരെ
സ്വന്തം വേഷം കെട്ടിയിട്ടില്ല.
തന്നെ കാണാന്‍
കണ്ണാടി, കണ്ണാടി നോക്കി.
കണ്ടത് അനന്തതയായിരുന്നു.
 

59 അഭിപ്രായങ്ങൾ:

  1. കൊള്ളാം കണ്ണാടിയെപറ്റി ഇങ്ങനെ വ്യത്യസ്തമായൊരു ഒരു ചിന്ത, ! നന്നായിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവര്‍ക്കും നന്ദി.....

    മറുപടിഇല്ലാതാക്കൂ
  3. കവിതകളെല്ലാം വായിച്ചു. വളരെ നന്നായിരിക്കുന്നു. വ്യത്യസ്തമായ ചിന്ത.ഇനിയും എഴുതൂ.
    സ്നേഹത്തോടെ
    ജയരാജന്‍ വടക്കയില്‍

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു:)
    ആശംസകള്‍ അനിയത്തിക്കുട്ടീ....

    മറുപടിഇല്ലാതാക്കൂ
  5. മാത്സ് എന്ന ബ്ലോഗില്‍ നിന്നാണ് ഞാനിവിടെ എത്തിയത്‌. അവിടെ ഇട്ട അഭിപ്രായണം ഞാന്‍ ഇവിടെയും പറയുന്നു.

    എനിക്ക് കവിതയെ കുറിച്ച് അധികം ഒന്നും പറയാന്‍ അറിയില്ല. പക്ഷെ ഞാന്‍ ബ്ലോഗുകളില്‍ വായിക്കുന്ന കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയരത്തില്‍ ഈ കൊച്ച്ചുമിടുക്കിയുടെ കവിതകള്‍ എന്ന് പറയേണ്ടിയിരിക്കുന്നു.
    ബ്ലഡ്‌ ടെസ്റ്റ്‌ എന്നത് എത്രയോ മേലെയാണ് എത്തിയിരിക്കുന്നത്. ഒരുപാട് എഴുതിയാലും പറയാന്‍ ആകാത്തത്ര കാര്യങ്ങളാണ് അതിലൂടെ അവതരിപ്പിച്ചത്‌.
    എല്ലാ വിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കവിതയുടെ സങ്കീർണ്ണരസായനങ്ങളെക്കുറിച്ച് വൃഥാ വ്യാകുലപ്പെട്ട് അക്ഷരക്കസർത്തു കാണിക്കുകയും
    ശിലാഘടനയിൽ കൃത്രിമമാറ്റങ്ങൾക്കായി കുട്ടിക്കരണം മറിയുകയും ചെയ്യുമ്പോഴാണ്‌ കവിത അതിന്റെ സ്വാഭാവിക താളത്തിൽ നിന്നും വേറിട്ടൊഴുകി മുറിഞ്ഞു പോകുന്നത്,
    അനഘയുടെ കവിതയിൽ ബാല്യത്തിന്റെ നിഷ്കളങ്കമായ ചേരുവകളും കാവ്യാനുശീലമായ അസ്വസ്ഥകളും ഉണ്ട്!
    വർത്തമാന കാലത്തിന്റെ ഉപോല്പ്പന്നമായ ജൈവികവുംപാരിസ്ഥിതികവുമായ അരക്ഷിതാവസ്ഥകളെ, യാതൊരു കലർപ്പുമില്ലാതെ ലളിതമായി അവതരിപ്പിച്ചപ്പോൾ (ബിംബവൽക്കരിച്ചപ്പോൾ) ഈ കവിതയ്ക്ക് ലളിതമായ ബാഹ്യരൂപവും സങ്കീർണ്ണമായ ആന്തരിക ഘടനയും
    കൈവരുന്നു...
    കവിത ഈ കൊച്ചുമിടുക്കിയിലൂടെ ഒഴുകിപ്പരക്കുന്നു....
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11/26/2010 6:10 PM

    നന്നായിട്ടുണ്ട് മോളെ എഴുതിയതൊക്കെ. കാവ്യ ജീവിതം മുറുകെ പിടിക്കുക. ഇനിയും ഒരു പാട് എഴുതുക. നന്നായി വായിക്കുക. എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  8. കവിതകള്‍ എല്ലാം മനോഹരം. അഭിനന്ദനങ്ങള്‍. നാളെ (ശനിയാഴ്ച ) രാവിലെ എടപ്പാള്‍ ബി.ആര്‍.സിയില്‍ കൊച്ചു ബ്ലോഗര്‍മാരുടെ ഒരു ഒത്തുചേരലുണ്ട്. വരണം.

    മറുപടിഇല്ലാതാക്കൂ
  9. മാത്‌സ് ബ്ലോഗിൽ നിന്നാണ് അനഘയെ കണ്ടത്.വായിച്ചത്.
    കവിത എത്രയെളുപ്പം വായിക്കാമെന്നും,കവിതയെഴുത്ത് ഒട്ടുമെളുപ്പമല്ലെന്നും കവിതയായി നിൽക്കുന്ന കവിതകൾ.

    നിറയെ വാക്കുണ്ടാവട്ടെ.വാക്കുമരമുണ്ടാവട്ടെ.കാടുണ്ടാവട്ടെ.കവിതയുണ്ടാവട്ടെ...

    മറുപടിഇല്ലാതാക്കൂ
  10. കമന്റുകൾ തീർച്ചയായും പ്രോത്സാഹജനകമാണ്. അതേ സമയം കമന്റിയില്ലെനിലും വായിക്കുന്നവരും ഉണ്ട് :-)

    ബ്ലോഗനയിലേക്കു അയച്ചുനോക്കൂ, ചിലത്.
    :-)
    ഉപാസന

    മറുപടിഇല്ലാതാക്കൂ
  11. മാത്‌സ് ബ്ലോഗിൽ നിന്നാണ് അനഘയെ കുറിച്ച് അറിഞ്ഞത്. അനഘ പ്രതിഭയുള്ള കുട്ടിയാണ്‌. ഭാവിയുടെ വാഗ്ദാനം. കവിത ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  12. ഉമ്മ. നെറുകയില്‍ തന്നെ. നന്നായി വരിക.

    മറുപടിഇല്ലാതാക്കൂ
  13. സത്യം പറഞ്ഞാല്‍ ഇഷ്ടായി... :) നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  14. മന്ദാരത്തില്‍ നിറയെ പൂക്കള്‍ വിരിയട്ടെ!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  15. വളരെ ചെറിയ പ്രായത്തില്‍ തന്നെ 'കനമുള്ള' വിഷയങ്ങളെ മോളു കൈകാര്യം ചെയ്യുന്നു.

    കണ്ണാടിയെ വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ നോക്കി കണ്ടു. മനോഹരം തന്നെ.

    ഇനി വേണ്ടത് ആഴത്തിലുള്ള വായനയാണ്. നല്ല വായനയിലൂടെ നല്ല നല്ല കവിതകള്‍ ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  16. കവിതയുടെ മന്ദാരമേ, ഒരുപാട് സ്നേഹം .ഉമ്മ

    മറുപടിഇല്ലാതാക്കൂ
  17. എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി....

    മറുപടിഇല്ലാതാക്കൂ
  18. മാത്സ്‌ ബ്ലോഗ്‌ വഴിയാണ് എത്തിയത്. നല്ല എഴുത്ത്. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  19. നല്ല ഒരു ആശയമാണ് ഈ കവിതയില്‍ നല്‍കിയിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  20. beautiful poem........................... god bless you

    മറുപടിഇല്ലാതാക്കൂ
  21. super anagha...............veendum thudaruka ashamsakal

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ