2010, ജൂൺ 20, ഞായറാഴ്‌ച

സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം

എനിക്കും ചില സ്വപ്ങ്ങളുണ്ടായിരുന്നു.
ചിലത്
കാലത്തിന്റെ മഴവെള്ളപ്പാച്ചിലില്‍
ഒലിച്ചു പോയി
മറ്റു ചിലത്
പ്രാരാബ്ധത്തിന്റെകൊടുമുടിയില്‍ നിന്ന് വീണ്‌
ഉടഞ്ഞു പോയി
ബാക്കി വന്നത്
ഉത്തരവാടിത്വത്തിന്റെ ചുഴലിയില്‍
പറന്നു പോയി
പിന്നെയും അവശേഷിച്ചത്
തിരക്കിന്റെ പേമാരിയില്‍
അലിഞ്ഞു പോയി
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം പണിതു
മനസ്സിന്റെ ഇടനാഴിയില്‍

2 അഭിപ്രായങ്ങൾ:

 1. അത്രയ്ക്കും പ്രാരാബ്ധങ്ങളൊക്കെയായോ ഇപ്പഴേ..ഹഹഹ...കുറച്ചു തിളങ്ങുന്ന അക്ഷരമുത്തുകളുണ്ട്..മോളുടെ പക്കല്‍.. കൂടുതല്‍ എഴുതുന്തോറും തിളക്കം കൂടുന്നവ...നല്ല നല്ല മാലകള്‍ കോര്‍ത്തു വയ്ക്കുക...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. "Life is Race"
  "Try to face"
  so rise your talents
  ALL THE BEST

  മറുപടിഇല്ലാതാക്കൂ