എന്റെ രചനകളിലേക്കു സ്വാഗതം
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച
ബ്ലഡ്ടെസ്റ്റ്
മഴ കൊടുത്ത പാരസെറ്റമോള്‍
ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍
സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി
ചോരയൊന്നും ബാക്കിയില്ല !
2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച
മേഘം
മേഘത്തിന്റെ
കരി പുരണ്ട മുഖമാണ്
നമുക്കിഷ്ടം.
അവളുടെ സാരിത്തലപ്പ്
കരിന്പനടിച്ചു കാണുന്നതാണ്
സന്തോഷം.
അവളുടെ ചിരിയേക്കാളേറെ
നമ്മള്‍ കൊതിക്കുന്നത്
കണ്ണീരിനെയാണ്.
ആര്‍ക്കോവേണ്ടി പെയ്തു
അവള്‍ അലിഞ്ഞുകൊണ്ടിരുന്നു.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)