പുലരിയുടെ
കതിര്‍ മണ്ഡപത്തില്‍ വച്ച്
അവള്‍ അവന്റെ ഒപ്പം കൂടി.
മിണ്ടാതെ തലതാഴ്ത്തി
പിന്തുടര്‍ന്നു.
മധ്യാഹ്നത്തിന്റെ
കോപാഗ്നിയില്‍
അവള്‍ കാല്‍ ചുവട്ടില്‍
ഒതുങ്ങിപ്പോയി.
എന്നിട്ടും
അവള്‍ കൂടെ വന്നു.
കഷായം മണക്കുന്ന
മൂവന്തിയില്‍
വഴികാട്ടിയായി
മുന്നില്‍ നടന്നു.
ഇല്ല
അവളൊരിക്കലും
മണ്ണില്‍ നിന്നുയരില്ല
അത് അവളും വിശ്വസിച്ചു.
അവള്‍,
സൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.